Author Archives: AdminCabnet

കലോത്സവങ്ങളില്‍ നിറസാന്നിധ്യമായി ആനിക്കാട് ഗവ. സ്കൂള്‍

കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍, യു.പി വിഭാഗം ഓവറോള്‍ കിരീടം ആനിക്കാട് ഗവണ്‍മെന്റ് യു.പി സ്കൂളിന്. 44 പോയിന്റുകള്‍ വാരിക്കൂട്ടിയാണ് ഇവിടുത്തെ കൊച്ചുമിടുക്കര്‍ കലാകിരീടം സ്കൂളില്‍ എത്തിച്ചത്.

Read More »

ചിറക്കടവ് തിരുനീലകണ്ഠന് മര്‍ദ്ദനം ? പരാതിയുമായി നാട്ടുകാര്‍

ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആന തിരുനീലകണ്ഠനെ മദപ്പാട് കാരണം ഏറെ നാളുകളായി എഴിന്നള്ളിക്കാറില്ലയിരുന്നു. സുഖചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം  ആനിക്കാട്ട് എഴുന്നളളിപ്പിന് കൊണ്ടുപോയ വഴി രണ്ടാം പാപ്പാന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി നാട്ടുകാരുടെ പരാതി. മുന്‍കാലുകള്‍ക്കിട്ട് അടിക്കുകയും കുത്തുകയും ചെയ്തതിനാല്‍ ആനക്ക് നടക്കാന്‍ ബുദ്ധിമുട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു.    ഇതേ തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ എത്തി നീലകണ്ഠനെ പരിശോധിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. മര്‍ദ്ദിച്ച രണ്ടാം പാപ്പാന്‍ മദ്യപാനി ആണെന്നും ക്ഷേത്രത്തില്‍ നിന്ന് അറിയിച്ചാല്‍ പോലും ഇയാള്‍ എത്താറില്ലെന്നും ആരോപണമുണ്ട്. 

Read More »

പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ പുതിയ പരിഷ്കാരം

പൊന്‍കുന്നം പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ പുതിയ പരിഷ്കാരം. കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസ് എന്ന വിവേചനം ഇനി ഉണ്ടാവില്ല. കെ എസ് ആര്‍ ടി സി യോട് വിവേചനം കാണിക്കുന്നു എന്ന ജീവനക്കാരുടെ പരാതിയിലാണ് പുതിയ നിര്‍ദേശം.

Read More »

ക്രിസ്മസ് പടിവാതിലില്‍; വിപണികളില്‍ ക്രിസ്മസ് റീത്തുകള്‍ സുലഭം, എന്താണ് ക്രിസ്മസ് റീത്ത് ?

പുരാതന റോമില്‍ ജനങ്ങള്‍ വിജയത്തിന്റെ അടയാളമായി അലങ്കരിച്ച റീത്തുകള്‍ വീടുകളുടെ പ്രധാന കവാടത്തില്‍ തൂക്കിയിട്ടിരുന്നു. കിഴക്കന്‍ യൂറോപ്പില്‍ ശൈത്യകാലത്തെ വരവേല്‍ക്കാനും, വരാനിരിക്കുന്ന പ്രത്യാശയുടെ ലക്ഷണമായും, ദേവദാരു ഇലകള്‍ കൂട്ടിയിണക്കി റീത്തുകള്‍ ഉണ്ടാക്കിയിരുന്നു. പില്‍ക്കാലത്ത് പതിനാറാം നൂറ്റാണ്ടോടെ ജര്‍മനിയിലെ കത്തോലിക്കരും, പ്രൊട്ടസ്റ്റന്റുകാരും ഈ ചിഹ്നങ്ങള്‍ ക്രിസ്മസുമായി ബന്ധപ്പെടുത്തി അലങ്കാരങ്ങളില്‍ ഉള്‍പ്പെടുത്തി പോന്നു.

Read More »

കലാപൂരത്തിന് കൊടിയിങ്ങുന്നു

നാലുദിവസം കടുത്തുരുത്തിയെ ഉത്സവത്തിലാഴ്ത്തിയ കൌമാരകലാമേളക്ക് വ്യാഴാഴ്ച കൊടിയിറങ്ങും. . മൂന്നാം ദിവസമായ ബുധനാഴ്ചയും വേദികളെല്ലാം സജീവമായിരുന്നു.  മത്സരത്തില്‍ ഇതുവരെ ലഭിച്ചത് 86 അപ്പീലുകളാണ്.മത്സരം അവസാനദിവസത്തേക്ക് എത്തിയപ്പോള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 244 പോയിന്റുമായി ചങ്ങനാശ്ശേരി സബ്ജില്ല മുന്നിലാണ്. കോട്ടയം ഈസ്റ്റ് (227) ആണ് രണ്ടാമത്. 131 പോയിന്റ് നേടിയ ളാക്കാട്ടൂര്‍ എംജിഎംഎന്‍എസ്എസ് എച്ച്എസ്എസാണ് മുന്നില്‍ നില്‍ക്കുന്ന സ്കൂള്‍. ഹൈസ്കൂളില്‍ കോട്ടയം ഈസ്റ്റ് 219 പോയിന്റുമായി ഒന്നാമതും ഏറ്റുമാനൂര്‍ 212 പോയിന്റുമായി രണ്ടാമതുമാണ്. പാമ്പാടി ക്രോസ്റോഡ്സ് സ്കൂള്‍ 69 പോയിന്റുമായി ഹൈസ്കൂള്‍ വിഭാഗത്തില്‍ മുന്നിട്ടുനില്‍ക്കുന്നു. യുപിയില്‍ കാഞ്ഞിരപ്പള്ളി ...

Read More »

പി.പി റോഡിലെ അപകടങ്ങള്‍: കരുതലുമായി പൊന്‍കുന്നം ജനമൈത്രി പൊലീസ്

പാലാ – പൊന്‍കുന്നം   റോഡിൽ വര്‍ദ്ധിച്ചു വരുന്ന വാഹനാപകടകൾ കുറയ്ക്കുന്നതിനായി പൊൻകുന്നം പോലീസ് സർക്കിൾ ഇൻസ്പെക്ടർ CR. പ്രമോദിന്റെ നേത്രത്തിൽ പി പി റോഡില്‍  സ്പീഡ് ബ്രേക്കറുകള്‍കള്‍  സ്‌ഥാപിച്ചു. അട്ടിക്കല്‍, ഒന്നാം മൈല്‍ , കൂരാലി. ഇളങ്ങുളം  തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ബ്രേക്കര്‍ സംവിധാനം  ഏര്‍പ്പെടുത്തിയത്. പൊൻകുന്നം എസ് ഐ  മനോജ്‌കുമാർ, പി ആര്‍ ഓ  ഹാഷിം, സിപിഒ സജീവൻ. എന്നിവർ നേത്രത്വം നൽകി

Read More »

പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്ന് അന്നമ്മ ജോസഫ്; കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി തീരുമാനം അനുസരിച്ച് രാജി വെയ്ക്കുന്നതായി അന്നമ്മ ജോസഫ് അറിയിച്ചു. തിങ്കളാഴ്ച ഡി.സി.സി.ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായതായും അന്നമ്മ ജോസഫ് അറിയിച്ചു. പാര്‍ട്ടിക്കുള്ളില്‍ തന്നെ രാജിവെപ്പിക്കാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നു എന്നും അന്നമ്മ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു

Read More »

കാരുണ്യത്തിന്റെ പൊതിച്ചോറുമായി ബോധിധര്‍മ്മ ചാരിറ്റബിള്‍ സൊസൈറ്റി

കോട്ടയം നഗരത്തിലെ നിര്‍ധനരും നിരാലംബരുമായവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് ബോധിധര്‍മ്മ ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ മാതൃകയായി. നഗരത്തിലും പരിസര പ്രദേശങ്ങളിലുമുളള പാവപ്പെട്ടവര്‍ക്ക് കഴിഞ്ഞ നാല് മാസക്കാലമായി സംഘടനയുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു വരികയാണ്.  

Read More »

ബാബറി മസ്ജിദ് ദിനം: സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി, ശബരിമലയും ശക്തമായി നിരീക്ഷണത്തില്‍

ബാബറിമസ്ജിദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സുരക്ഷകര്‍ശനമാക്കി.  നാളെ ശബരിമലയില്‍ കര്‍ശന സുരക്ഷയൊരുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.  കൂടുതല്‍ കേന്ദ്രസേനയും, ഹെലികോപ്ടറില്‍ വാനനിരീക്ഷണവും ഈ ദിവസം ശബരിമലയില്‍ ഉണ്ടാകും.ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ ശക്തികള്‍ ബാബ്റി മസ്ദിദ് പള്ളി പൊളിച്ചത്.  പൊലീസിന് പുറമേ കൂടുതല്‍ കേന്ദ്ര സേനാംഗങ്ങളും ഡിസംബര്‍ ആറിന് ശബരിമല കാക്കാനിറങ്ങും. സന്നിധാനത്തെ നിരീക്ഷണവും സുരക്ഷയും പൂര്‍ണ്ണമായി കേന്ദ്രസേന ഏറ്റെടുക്കും. പതിനെട്ടാം പടിയിലൊഴികെ ഒറ്റവരിയായി മാത്രമേ ഭക്തര്‍ക്ക് സന്നിധാനത്തെത്താനാകൂ.  ശബരിമലയിലും വനാന്തരങ്ങളിലും നിരീക്ഷണത്തിനായി വ്യോമസേനയുടെ ഹെലികോപ്ടറുണ്ടാകും. 

Read More »

തീര്‍ത്ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി ഇളങ്ങുളം ശ്രീധര്‍മ ശാസ്താക്ഷേത്രം

ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ ഇളങ്ങുളം ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ തീര്‍ത്ഥാടകരുടെ തിരക്കേറി. ദിവസവും നൂറു കണക്കിനു അയ്യപ്പഭക്തരാണ് ഇവിടെ വിരിപ്പന്തലില്‍ വിശ്രമിച്ച് അന്നദാനത്തില്‍ പങ്കെടുത്ത് മടങ്ങുന്നത്.

Read More »