Author Archives: News Desk Ponnkunnom

വിജയം ആര്‍ക്കൊപ്പമാണെന്ന കാത്തിരിപ്പിലാണ് ഓരോരുത്തരും.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‌ക്കേ, വിജയപ്രതീക്ഷയിലാണ് മുന്നണികള്‍. ആരുടെ കണക്കുകൂട്ടലുകളാണ് ജനവിധിയ്‌ക്കൊപ്പം എന്നറിയാനുളള കാത്തിരിപ്പിലാണ് ഇനിയുളള ഓരോ മണിക്കൂറും. ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ട മണ്ഡലത്തില്‍ വിജയം ആര്‍ക്കൊപ്പമാണെന്ന കാത്തിരിപ്പിലാണ് ഓരോരുത്തരും.  

Read More »

പ്രതിഭാ സംഗമം നടത്തി.

കാഞ്ഞിരപ്പളളി രൂപതയ്ക്ക് കീഴില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ പ്രതിഭാ സംഗമം നടത്തി. കാഞ്ഞിരപ്പളളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. എം.ജി.സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി.  

Read More »

സ്കൂള്‍ യൂണിഫോമുകള്‍ തയ്ക്കുന്ന തിരക്കിലാണ് തയ്യല്‍ക്കടകള്‍.

സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കേ, സ്കൂള്‍ യൂണിഫോമുകള്‍ തയ്ക്കുന്ന തിരക്കിലാണ് തയ്യല്‍ക്കടകള്‍. സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ യൂണിഫോം നിര്‍ബന്ധമാക്കിയതാണ് തയ്യല്‍ കടകളില്‍ തിരക്കേറാന്‍ കാരണം. അന്യ സംസ്ഥാന തൊഴിലാളികളെ വരെ ജോലിയ്ക്ക് നിര്‍ത്തിയാണ് പലരും തിരക്ക് നിയന്ത്രിക്കുന്നത്.  

Read More »

മണര്‍കാട് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരുന്നയാള്‍ തൂങ്ങിമരിച്ചു

മണര്‍കാട് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലിരുന്നയാള്‍ തൂങ്ങിമരിച്ചു. പറപ്പളളിക്കുന്ന് സ്വദേശി നവാസിനെയാണ് മരിച്ച നിലയില്‍ കെത്തിയത്. സംഭവത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അന്വേഷണത്തിന് കോട്ടയം എസ്.പി ഉത്തരവിട്ടു  

Read More »

7 നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കോട്ടയത്ത് നടക്കും.

കോട്ടയത്ത് വോട്ടെണ്ണലിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 7 നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ കോട്ടയത്ത് നടക്കും. കോട്ടയം ബസേലിയസ് കോളജ്, എം.ഡി.സെമിനാരി സ്കൂള്‍, കഞ്ഞിക്കുഴി മൗണ്ട് കാര്‍മ്മല്‍ സ്കൂള്‍ എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. വോട്ടെണ്ണലിന് കേന്ദ്രസേനയും, പോലീസും സുരക്ഷാ ചുമതല വഹിക്കും.  

Read More »

ചരിത്രമുറങ്ങുന്ന കോട്ടയം സി.എം.എസ്. കോളജ് മുഖം മിനുക്കുന്നു.

ചരിത്രമുറങ്ങുന്ന കോട്ടയം സി.എം.എസ്. കോളജ് മുഖം മിനുക്കുന്നു. ഇതിന്റെ ഭാഗമായി കോളജിലെ ഗ്രേറ്റ് ഹാള്‍ അടക്കമുളള കെട്ടിടങ്ങളുടെ നവീകരണം തുടങ്ങി. യു.ജി.സി നല്കിയ പൈതൃക പദവിയുടെ ഭാഗമായാണ് നവീകരണം. 2 കോടി രൂപ ചെലവിട്ടാണ് നവീകരണം നടക്കുന്നത്.  

Read More »

ഓപ്പറേഷന്‍ റെയിന്‍ബോ പദ്ധതിയ്ക്ക് തുടക്കമായി.

പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കുളള യാത്രാ സംവിധാനം കുറ്റമറ്റതാക്കാന്‍ കോട്ടയം ജില്ലാ പോലീസ് ആരംഭിച്ച ഓപ്പറേഷന്‍ റെയിന്‍ബോ പദ്ധതിയ്ക്ക് തുടക്കമായി. കോട്ടയം എം.റ്റി.സെമിനാരി സ്കൂളില്‍ ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ബാബു പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധന, ഡ്രൈവര്‍മാര്‍ക്ക് നേത്രപരിശോധന, ബോധവല്കരണം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടന്നു.  

Read More »

മേല്പാലം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ.

കഞ്ഞിക്കുഴി പ്ലാന്റേഷന്‍ കോര്‍പ്പറേഷന് സമീപത്തെ മേല്പാലം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ. തുരങ്കത്തില്‍ സ്ഥാപിക്കാനുളള ഗര്‍ഡര്‍ ഈ മാസം 30 ന് എത്തിക്കും. അതിനു ശേഷം പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് തുടങ്ങും. റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് ഇവിടെ പാലം പുനര്‍ നിര്‍മ്മിക്കുന്നത്.  

Read More »

ആനിത്തോട്ടം പാലം

കാഞ്ഞിരപ്പളളി പഞ്ചായത്തിലെ മുക്കടവ്- ആനിത്തോട്ടം ചെക്ക് ഡാമിന്റെയും കോസ്‌വേയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 43 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെയും, കോസ് വേയുടെയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ക്കാണ് പരിഹാരമാകുന്നത്.  

Read More »

പ്രതിഷേധം ശക്തമാകുന്നു.

പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി പഴയിടത്തു നിന്നും ആറ്റുപുറമ്പോക്കിലെ മരം മുറിച്ച സംഭവത്തില്‍ നടപടി വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തടി പുറമ്പോക്കിലാണെന്ന് വില്ലേജ്, താലൂക്ക് അധികൃതര്‍ കണ്ടെത്തിയിട്ടും നടപടി വൈകുന്നതായി ആക്ഷേപം.  

Read More »