Trending Stories

ചെറുവള്ളിയില്‍ ക്രയിന്‍ തിട്ടയിടിഞ്ഞ് താഴ്ചയിലുള്ള വീടിനു മുകളിലേക്ക് മറിഞ്ഞു

ചെറുവള്ളിയില്‍ മുറിച്ച ആഞ്ഞിലിത്തടി ലോറിയില്‍ കയറ്റാനെത്തിയ ക്രയിന്‍ തിട്ടയിടിഞ്ഞ് താഴ്ചയിലുള്ള വീടിനു മുകളിലേക്ക് മറിഞ്ഞ് വീടിന് സാരമായ കേടുപാടുകളുണ്ടായി. വീടിനുള്ളില്‍ ആള്‍ക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Read More »

സമഗ്ര വിദ്യാലയം പദ്ധതിക്ക് തുടക്കം

പൊതുവിദ്യാഭ്യാസ വകുപ്പും, സമഗ്രശിക്ഷ കേരളവും സംയുക്തമായി നടപ്പാക്കുന്ന സമഗ്ര വിദ്യാലയം പദ്ധതിക്ക് തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ പദ്ധതി ഉദ്ഘാടനം തെക്കേത്തുകവല ഗവണ്‍മെന്റ് എന്‍.എസ്.എല്‍.പി സ്കൂളില്‍ നടന്നു. പഠനത്തോടൊപ്പം വിദ്യാര്‍ഥികളില്‍ സര്‍ഗ്ഗശേഷിയും വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. 

Read More »

കുട്ടനാട്ടിലെ പ്രളയം പ്രതിരോധിക്കുന്നതിന് പദ്ധതി രൂപീകരിക്കാന്‍ അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഏജന്‍സിയെ നിയോഗിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍

കുട്ടനാട്ടിലെ പ്രളയം പ്രതിരോധിക്കുന്നതിന് പദ്ധതി രൂപീകരിക്കാന്‍ അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഏജന്‍സിയെ നിയോഗിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും കുട്ടനാടിന്റെ ഭാവിയും പ്രളയാനന്തര വിചിന്തനം എന്ന വിഷയത്തില്‍ കോട്ടയം സി.എം.എസ് കോളേജില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read More »

ബേബിച്ചന്‍ മാത്യു മണിമലക്ക് അഭിമാനമാകുന്നു

കരനെല്‍ കൃഷിയിലൂടെ മികച്ച വിളവ് നേടിയ കര്‍ഷകന്‍ മണിമലക്ക് അഭിമാനമാകുന്നു. മണിമല തെക്കേമാളിയേക്കല്‍ ബേബിച്ചന്‍ മാത്യുവാണ് മാതൃക കര്‍ഷകനായത്.

Read More »

കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള പത്താംക്ലാസ് പാസായവര്‍ക്കു വേണ്ടിയാണ് കോഴ്‌സുകള്‍ നടത്തുന്നത്. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ കഞ്ഞിക്കുഴിയിലുള്ള പ്രധാനമന്ത്രി കൗശല്‍ കേന്ദ്ര എന്ന സ്ഥാപനത്തിലാണ് കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്.    

Read More »

കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം

കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റില്‍ വീണ്ടും സംഘര്‍ഷം. തങ്ങളെ ബസ്സില്‍ കയറ്റുന്നില്ലെന്ന ആരോപണവുമായി സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ എരുമേലി-പാല റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. സ്റ്റാന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ സംഭവത്തില്‍ ഇടപെട്ടുവെങ്കിലും നിയന്ത്രിക്കാനായില്ല. വിദ്യാര്‍ത്ഥികളും, ബസ് ജീവനക്കാരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഈ സ്വകാര്യ ബസ് സര്‍വ്വീസ് നിറുത്തി വെച്ചു. ഇത് മറ്റു യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. Watch Video എരുമേലി റൂട്ടില്‍ നിരവധി ബസ്സുകള്‍ ...

Read More »

നാടകത്തിലൂടെ ചരിത്രം രചിച്ച് പൊന്‍കുന്നത്ത് നിന്നും ഒരു പറ്റം വീട്ടമ്മമാര്‍

ചരിത്രത്തിലാദ്യമായി വീട്ടമ്മമാരുടെ കൂട്ടായ്മയില്‍ പിറന്ന നാടകം അരങ്ങിലെത്തിച്ചിരിക്കുകയാണ് പൊന്‍കുന്നം ജനകീയവായനശാലയിലെ വനിതാവേദിപ്രവര്‍ത്തകര്‍. രണ്ടു മാസത്തോളം നീണ്ട പരിശീലനത്തിനൊടുവിലാണ് പ്രളയം പശ്ചാതലമാക്കി വീട്ടമ്മമാര്‍ നാടകം തയ്യാറാക്കിയത്. തായരങ്ങ് എന്ന പേരില്‍ പ്രവര്‍ത്തകര്‍ നാടക സംഘവും ആരംഭിച്ചു. 70 വയസുള്ള വീട്ടമ്മമാരെ വരെ അരങ്ങിലെത്തിച്ച് കൊണ്ട് തായരങ്ങിന്റെ ആദ്യ നാടകം പൊന്‍കുന്നത്ത് അരങ്ങേറി

Read More »

കദളിവന പരിപാലനവുമായി വാഴൂര്‍ എസ്.വി.ആര്‍.വി. എന്‍.എസ്.എസ് സ്കൂള്‍

വാഴൂര്‍ എസ്.വി.ആര്‍.വി.എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അക്ഷരത്തോട്ടം പദ്ധതിയുടെ ഭാഗമായി ഒട്ടനവധി പ്രപര്‍ത്തനങ്ങളാണ് നടത്തുന്നത്. കദളിവനത്തിന്റെ പരിപാലനം അക്ഷരത്തോട്ടം കൂട്ടുകാര്‍ നടത്തി. വൈവിധ്യമാര്‍ന്ന വാഴകൃഷിയാണ് കദളിവനം ലക്ഷ്യമിടുന്നത്.

Read More »

വാഴൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്, കൊടുങ്ങൂര്‍ കാര്‍ഷിക വിപണന കേന്ദ്രം സന്ദര്‍ശിച്ചു

ക്യാബ്‌നെറ്റ് ചാനലിലെ കര്‍ഷക ദീപം പരിപാടിയുടെ ഭാഗമായി അക്ഷരത്തോട്ടം ഹരിത വിദ്യാലയങ്ങളില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വാഴൂര്‍ ഗവണ്‍മെന്റ് എച്ച്.എസ്, കൊടുങ്ങൂര്‍ കാര്‍ഷിക വിപണന കേന്ദ്രം സന്ദര്‍ശിച്ചു

Read More »