Latest IN

ചെറുവള്ളിയില്‍ ക്രയിന്‍ തിട്ടയിടിഞ്ഞ് താഴ്ചയിലുള്ള വീടിനു മുകളിലേക്ക് മറിഞ്ഞു

ചെറുവള്ളിയില്‍ മുറിച്ച ആഞ്ഞിലിത്തടി ലോറിയില്‍ കയറ്റാനെത്തിയ ക്രയിന്‍ തിട്ടയിടിഞ്ഞ് താഴ്ചയിലുള്ള വീടിനു മുകളിലേക്ക് മറിഞ്ഞ് വീടിന് സാരമായ കേടുപാടുകളുണ്ടായി. വീടിനുള്ളില്‍ ആള്‍ക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Read More »

സമഗ്ര വിദ്യാലയം പദ്ധതിക്ക് തുടക്കം

പൊതുവിദ്യാഭ്യാസ വകുപ്പും, സമഗ്രശിക്ഷ കേരളവും സംയുക്തമായി നടപ്പാക്കുന്ന സമഗ്ര വിദ്യാലയം പദ്ധതിക്ക് തുടക്കം കുറിച്ചു. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയുടെ പദ്ധതി ഉദ്ഘാടനം തെക്കേത്തുകവല ഗവണ്‍മെന്റ് എന്‍.എസ്.എല്‍.പി സ്കൂളില്‍ നടന്നു. പഠനത്തോടൊപ്പം വിദ്യാര്‍ഥികളില്‍ സര്‍ഗ്ഗശേഷിയും വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. 

Read More »

കുട്ടനാട്ടിലെ പ്രളയം പ്രതിരോധിക്കുന്നതിന് പദ്ധതി രൂപീകരിക്കാന്‍ അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഏജന്‍സിയെ നിയോഗിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍

കുട്ടനാട്ടിലെ പ്രളയം പ്രതിരോധിക്കുന്നതിന് പദ്ധതി രൂപീകരിക്കാന്‍ അന്താരാഷ്ട്ര വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഏജന്‍സിയെ നിയോഗിക്കുമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനവും കുട്ടനാടിന്റെ ഭാവിയും പ്രളയാനന്തര വിചിന്തനം എന്ന വിഷയത്തില്‍ കോട്ടയം സി.എം.എസ് കോളേജില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Read More »

പൊതിച്ചോര്‍ നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

ഹര്‍ത്താല്‍ ദിവസം അയ്യപ്പഭക്തര്‍ക്ക് കോട്ടയം നാഗമ്പടം റെയില്‍വേ സ്‌റ്റേഷനില്‍ പൊതിച്ചോര്‍ നല്‍കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി… …വെള്ളിയാഴ്ച ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്നാണ് അയ്യപ്പഭക്തര്‍ക്ക് സഹായവുമായി ഡിവൈഎഫ്‌ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തിയത്.  

Read More »

ഹര്‍ത്താല്‍ ദിനം വെറുതെ കളയാതെ നാട്ടിലിറങ്ങി

ഹര്‍ത്താല്‍ ദിനം വെറുതെ കളയാതെ നാട്ടിലിറങ്ങി ശ്രമദാന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാണ് പൗവ്വത്തുകവല സി.ഐ.ടി.യു- ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകര്‍….. …..പാറാംതോട് മുതല്‍ തെക്കേത്തുകവല വരെയുള്ള റോഡിന്റെ വശങ്ങളാണിവര്‍ വൃത്തിയാക്കിയത്.  

Read More »

കൃഷിയില്‍ പുത്തന്‍ പരിക്ഷണങ്ങളുമായി

സമ്മിശ്ര കൃഷിയിലൂടെ കാര്‍ഷിക രംഗത്ത് പുതിയ കൃഷിരീതി കണ്ടെത്തിയ കര്‍ഷകന്‍ ശ്രദ്ധേയനാകുന്നു…. …മണിമല പാണ്ടിമാക്കല്‍ മാത്തുക്കുട്ടി കുരുവിളയാണ് കൃഷിയില്‍ പുത്തന്‍ പരിക്ഷണങ്ങളുമായി വിളവു കൊയ്യുന്നത്.  

Read More »

ഉച്ചക്കഞ്ഞിയൊരുക്കി ഡി.വൈ.എഫ്.ഐ…..

ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പഭക്തര്‍ക്ക് ഉച്ചക്കഞ്ഞിയൊരുക്കി ഡി.വൈ.എഫ്.ഐ….. ….അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വെള്ളം കുടിയ്ക്കാനോ, ആഹാരം കഴിയ്ക്കാനേ സാധിക്കാതെ വന്ന അയ്യപ്പഭക്തര്‍ക്ക്…. …ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയാണ് പൊന്‍കുന്നം നഗരത്തില്‍ സൗജന്യ ഉച്ചക്കഞ്ഞി വിതരണം സംഘടിപ്പിച്ചത്.  

Read More »

സോഡയുടെ വില വര്‍ദ്ധിച്ചു.

സോഡയുടെ വില വര്‍ദ്ധിച്ചു. 5 രൂപയില്‍ നിന്നും 7 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. കോട്ടയം ജില്ലയില്‍ മാത്രമാണ് ഈ വര്‍ദ്ധന. വേനല്‍കാലമെത്തിയതോടെ ദാഹമകറ്റാന്‍ ആളുകള്‍ വഴിയോരക്കടകളിലെ സോഡാനാരങ്ങാ വെള്ളവും, സോഡയും ആശ്രയിക്കുന്ന സാഹചര്യത്തിലാണ് ഈ വില വര്‍ദ്ധന.  

Read More »

സമരം നാലുദിവസം പിന്നിട്ടു.

മുത്തൂറ്റ് ഫിനാന്‍സില്‍ നോണ്‍ ബാങ്കിംഗ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സി.ഐ.ടി.യു വിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം നാലുദിവസം പിന്നിട്ടു. വെള്ളിയാഴ്ച മാനേജ്‌മെന്റ് പ്രതിനിധികളും യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചയുണ്ടായേക്കും. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.  

Read More »