Nattuvisesham

കാഞ്ഞിരപ്പള്ളി ചിറ്റാര്‍പുഴ അതിഗുരുതരമായ രീതിയില്‍ മലിനപ്പെടുന്നു

കാഞ്ഞിരപ്പളളിയുടെ ജലസ്രോതസ്സായ ചിറ്റാര്‍പുഴ അതിഗുരുതരമായ രീതിയില്‍ മലിനപ്പെടുന്നു. കാഞ്ഞിരപ്പളളി ടൗണിലൂടെ കടന്നു പോകുന്ന ഭാഗമാണ് ഏറ്റവുമധികം മലിനമായിരിക്കുന്നത്. നഗരത്തിലെ അറവ് മാലിന്യങ്ങളും, ഹോട്ടല്‍ മാലിന്യവും ഉള്‍പ്പടെ ഇവിടെ തളളുന്നത് പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതേ സമയം ചിറ്റാര്‍പുഴയെ മാലിന്യമുക്തമാക്കി പുനര്‍ജ്ജീവിപ്പിക്കുന്നതിനായി പുനര്‍ജ്ജനി എന്ന പദ്ധതിയ്ക്ക് രൂപം നല്കിയിരിക്കുകയാണ് കാഞ്ഞിരപ്പളളി പഞ്ചായത്ത്.

Read More »

പഠനോത്സവങ്ങള്‍ പുരോഗമിക്കുന്നു

പൊതുവിദ്യാലയങ്ങളില്‍ നടക്കുന്ന പഠനോത്സവങ്ങള്‍ പഠനമികവിന്റെ സാക്ഷ്യങ്ങളായി മാറുന്നു. ചേനപ്പാടി സെന്റ് ആന്റണീസ് എല്‍.പി സ്കൂള്‍, ചിറക്കടവ് എസ്.പി.വി എന്‍.എസ്.എസ് യുപി സ്കൂള്‍ എന്നിവിടങ്ങളില്‍ നടന്ന പഠനോത്സവങ്ങള്‍ ആകര്‍ഷകമായി.

Read More »

കുട്ടികള്‍ക്കായി ലഹരി വിമുക്ത ബോധവല്കരണ ക്ലാസ് നടത്തി

ചിറക്കടവ് എസ്.ആര്‍.വി.എന്‍.എസ്.എസ്. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ കുട്ടികള്‍ക്കായി ലഹരി വിമുക്ത ബോധവല്കരണ ക്ലാസ് നടത്തി. വിമുക്തിയും, ചിറക്കടവ് ഗ്രാമപഞ്ചായത്തും, എക്‌സൈസ് വകുപ്പും സംയുക്തമായാണ് ക്ലാസ് സംഘടിപ്പിച്ചത്.

Read More »

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തന രഹിതം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിന്റെയും കാര്‍ഡിയോളജി ഐ.സി.യുവിന്റെയും പ്രവര്‍ത്തനം നിലച്ചിട്ട് 3 മാസത്തോളമായി. കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ സ്ഥലം മാറി പോയതാണ് പ്രവര്‍ത്തനങ്ങള്‍ താറുമാറാകാന്‍ കാരണം.

Read More »

ചിറക്കടവ് എസ്.ആര്‍.വി സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും നടന്നു

ചിറക്കടവ് എസ്.ആര്‍.വി.എന്‍.എസ്.എസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ വാര്‍ഷികാഘോഷവും, യാത്രയയപ്പും നടന്നു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ജയാ ശ്രീധര്‍ ഉദ്ഘടനം ചെയ്തു. സ്കൂള്‍ മാനേജര്‍ എം.കെ അനില്‍കുമാര്‍ അദ്ധ്യക്ഷനായി. മേഘാലയ ഗവണ്‍മെന്റിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ.സി.വി ആനന്ദബോസ് മുഖ്യാതിഥിയായി. സ്കൂള്‍ ഹെഡ് മിസ്ട്രസ് ബിന്ദു.വി.നായര്‍, പ്രിന്‍സിപ്പല്‍ സി.എസ് ശ്രീകല, ഗ്രാമപഞ്ചായത്തംഗം പി.പ്രജിത്ത്, പി.റ്റി.എ പ്രസിഡന്റ് ബി.രവീന്ദ്രന്‍ നായര്‍, ചലച്ചിത്ര തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍, പ്രദീപ് ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു.

Read More »

സാംസ്കാരിക യാത്രയ്ക്ക് പള്ളിക്കത്തോടില്‍ സ്വീകരണം നല്കി

സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സാംസ്കാരിക യാത്രയ്ക്ക് പള്ളിക്കത്തോടില്‍ സ്വീകരണം നല്കി. ഗാന്ധി രക്ത സാക്ഷിത്വ ദിനമായ ജനുവരി 30 ന് കാസര്‍ഗോഡു നിന്നുമാണ് സാംസ്കാരിക യാത്ര തുടങ്ങിയത്.  

Read More »

പൊന്‍കുന്നം പൊലീസിന് അഭിമാനനേട്ടം; വ്യാപാരിയെ അക്രമിച്ച പ്രതികളെ പിടികൂടിയത് മണിക്കൂറുകള്‍ക്കുള്ളില്‍

കാഞ്ഞിരപ്പളളി കുന്നുംഭാഗത്ത് ഇലക്ട്രിക്കല്‍ കട നടത്തുന്ന വ്യാപാരിയെ അക്രമിച്ച സംഭവത്തിലെ പ്രതികളെ മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടാനായത് പോലീസിന് പൊന്‍തൂവലായി. കാഞ്ഞിരപ്പളളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊന്‍കുന്നം പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Read More »

കോയിപ്പള്ളി പാലം തുറന്നു കൊടുത്തു

പൊന്‍കുന്നം തമ്പലക്കാട് റോഡുകളെ ബന്ധിപ്പിക്കുന്ന കോയിപ്പള്ളി പാലത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി നാട്ടുകാര്‍ക്ക് തുറന്ന് നല്കി. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ജയാ ശ്രീധര്‍ ഉദ്ഘാടനം ചെയ്തു.

Read More »

ആസ്വാദക ഹൃദയം കീഴടക്കി അക്ഷരത്തോട്ടം വേദിയിലെ കലാപരിപാടികള്‍

അക്ഷരത്തോട്ടത്തിന്റെ ഗ്രാന്റ് ഫിനാലെയില്‍ അരങ്ങേറിയ കലാപരിപാടികള്‍ ആസ്വാദക ഹൃദയം കീഴടക്കി. നൃത്തയിനങ്ങള്‍, കോമഡി, മജീഷ്യന്‍ ജോവാന്‍ മധുമലയുടെ മാജിക്ക് ഷോ തുടങ്ങിയവയും അരങ്ങേറി.  

Read More »

കാഞ്ഞിരപ്പള്ളി ഹോളി ഏയ്ഞ്ചല്‍സും കാനം സി.എം.എസ് ഹൈസ്കൂളും അക്ഷരത്തോട്ടം ജേതാക്കള്‍

ക്യാബ്‌നെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന കര്‍ഷക ദീപം പരിപാടിയുടെ ഭാഗമായി നടത്തിയ അക്ഷരത്തോട്ടത്തിന്റെ ഗ്രാന്റ് ഫിനാലെ നടന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കാഞ്ഞിരപ്പള്ളി ഹോളി ഏയ്ഞ്ചല്‍സ് ഉം, ഹൈസ്കൂള്‍ വിഭാഗത്തില്‍ കാനം സി.എം.എസ് ഹൈസ്കൂളും ജേതാക്കളായി.

Read More »