Accidents

നാഗമ്പടത്തെ ഗതാഗതക്കുരുക്കഴിഞ്ഞു ; റെയില്‍വേ മേല്പാലം ടാറിംഗ് പൂര്‍ത്തിയാക്കി തുറന്നു

കോട്ടയം നാഗമ്പടത്തെ പുതിയ റെയില്‍വേ മേല്പാലം ടാറിംഗ് പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഇതോടെ നാഗമ്പടം ഭാഗത്തെ ഗതാഗതക്കുരുക്കും ഒഴിഞ്ഞു. പഴയ മേല്പാലം പൊളിച്ച് റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

Read More »

മൗലികാവകാശങ്ങള്‍ക്കെതിരായാല്‍ ആചാരമാണെങ്കിലും കീഴ്‌വഴക്കമാണെങ്കിലും അസാധു: ജസ്റ്റിസ് കെ.റ്റി തോമസ്

ഭരണഘടന നിലവില്‍ വന്നതുമുതല്‍ മൗലികാവകാശങ്ങള്‍ക്കു എതിരായാല്‍ ആചാരമാണെങ്കിലും കീഴ്‌വഴക്കമാണെങ്കിലും അസാധുവാണെന്ന് ജസ്റ്റിസ് കെ.റ്റി തോമസ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി സര്‍ക്കാര്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ നടപ്പാക്കാതിരുന്നാല്‍ അത് ഭരണഘടനയെ അടിച്ചമര്‍ത്തുന്നതിന് തുല്യമാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More »

ബൈപാസിന്റെ പണികള്‍ അന്തിമഘട്ടത്തിലേക്ക്.

മുണ്ടക്കയം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിര്‍മ്മിച്ച ബൈപാസിന്റെ പണികള്‍ അന്തിമഘട്ടത്തിലേക്ക്. ബൈപാസിന്റെ സംരക്ഷണ ഭിത്തിയ്ക്ക് കൈവരികള്‍ ഘടിപ്പിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ടാറിംഗ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കി ഡിസംബര്‍ മാസത്തില്‍ ബൈപാസ് തുറക്കാനാണ് അധിതൃതരുടെ തീരുമാനം.  

Read More »

അയ്യപ്പന്മാര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ചിറക്കടവ് മണക്കാട്ട് ശ്രീഭദ്രാ ക്ഷേത്രത്തില്‍ അയ്യപ്പന്മാര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരേ സമയം അഞ്ഞൂറിലധികം തീര്‍ത്ഥാടകര്‍ക്ക് വിരി വയ്ക്കാനുള്ള സൗകര്യം, സൗജന്യ ഭക്ഷണം എന്നിവയും ലഭിക്കും.    

Read More »

എരുമേലിയില്‍ ഒരുക്കങ്ങള്‍ എങ്ങും എത്തിയില്ല.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ എരുമേലിയില്‍ ഒരുക്കങ്ങള്‍ എങ്ങും എത്തിയില്ല. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുാെരുക്കങ്ങളെപ്പറ്റി വിലയിരുത്തുതിന് കഴിഞ്ഞ മാസം അവലോകന യോഗം ചേര്‍ിരുു. എാല്‍ അ് കൈക്കൊണ്ട പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ഇതുവരെ കഴിഞ്ഞി’ില്ല.  

Read More »

കോട്ടയത്ത് വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതി പ്രളയം

കേരളത്തില്‍ സമ്പന്ന കുടുംബങ്ങളില്‍ പോലും വൃദ്ധജനങ്ങള്‍ ദുരിമനുഭവിക്കുന്നുണ്ടെന്ന് വനിതാ കമ്മീഷനംഗം ഇ.എം.രാധ പറഞ്ഞു. പ്രളയകാലത്തുണ്ടായ നഷ്ടങ്ങളില്‍ നിന്നും കരകയറുന്നതിനു മുമ്പു തന്നെ ശബരിമല പോലുളള വിഷയങ്ങളിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞു പോകുന്നത് ശരിയല്ലെന്നും ഇ.എം.രാധ പറഞ്ഞു. കോട്ടയത്ത് നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിച്ച 78 കേസുകളില്‍ 23 എണ്ണം തീര്‍പ്പാക്കിയതായും അവര്‍ പറഞ്ഞു.  

Read More »

തെരുവുനാടകവുമായി കുടുംബശ്രീ.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായ് തെരുവുനാടകവുമായി കുടുംബശ്രീ. ഹരിതജീവനം എന്ന പേരില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനാടക പ്രദര്‍ശനം പുരോഗമിക്കുകയാണ്. ജില്ലയില്‍ 750 ഹെക്ടര്‍ ജൈവ സംഘകൃഷി നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പ്രചരണം നടക്കുന്നത്.  

Read More »

വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലില്‍ കാഞ്ഞിരപ്പളളി താലൂക്കില്‍ കനത്ത നാശനഷ്ടം

വ്യാഴാഴ്ച വൈകിട്ടുണ്ടായ ഇടിമിന്നലില്‍ കാഞ്ഞിരപ്പളളി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടം. ചിറക്കടവ് കളമ്പുകാട്ട് ഭൂമി വിണ്ടു കീറി. പ്രദേശത്തെ നിരവധി വീടുകളിലെ വൈദ്യുത ഉപകരണങ്ങള്‍ നശിച്ചു. ശാസ്താംകാവ് ഭാഗത്തും കനത്ത നഷ്ടം ഉണ്ടായിട്ടുണ്ട്.

Read More »

കാലവര്‍ഷത്തില്‍ കാലവര്‍ഷത്തില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ റി്‌പ്പോര്‍ട്ട് ചെയ്തത് 7 മരണം

ദുരിതം വിതച്ച കാലവര്‍ഷത്തില്‍ കാലവര്‍ഷത്തില്‍ 7 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കുവാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരങ്ങള്‍ ഉടന്‍ എത്തിച്ചു നല്‍കുവാനുള്ള നടപടി എടുത്തിട്ടുണ്ടെന്നും പി സി ജോര്‍ജ് എം എല്‍ എ.

Read More »