സ്വതസിദ്ധമായ കഴിവു കൊണ്ട് ജീവന്‍ തുടിയ്ക്കുന്ന ചിത്രങ്ങള്‍

ഈശ്വരന്റെ വരദാനമാണ് ചിത്രം വരയ്ക്കുന്നതിനുള്ള കഴിവ് . ഗുരുമുഖത്തുനിന്നും അഭ്യസിക്കാതെ സ്വതസിദ്ധമായ കഴിവുകൊണ്ട് ആരെയും അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ വരച്ചുകൂട്ടുകയാണ് പാമ്പാടി ഇലക്കൊടിഞ്ഞി കല്ലുഴത്തില്‍ ജോസഫിന തോമസ് എന്ന ചിത്രകാരി. കഴിഞ്ഞവര്‍ഷം ജൂണ്‍ മാസത്തില്‍ ഒരപകടത്തെത്തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുമ്പോഴാണ് ജോസഫിന ചിത്രങ്ങള്‍ വരച്ചുതുടങ്ങിയത്. പരിസ്ഥിതി, പ്രകൃതി, ആദ്ധ്യാത്മികം തുടങ്ങിയവ വിഷയങ്ങളായി. നാട്ടകം ഗവ.വി.എച്ച്.എസ്.എസ്. റിട്ട. പ്രിന്‍സിപ്പലായ ഭര്‍ത്താവ് കെ ജോണിന്റെയും മക്കളുടെയും പ്രോത്സാഹനം ജോസഫിനയ്ക്ക് പ്രചോദനമായി. ഇതിനകം 60-ലധികം ചിത്രങ്ങള്‍ വരച്ചു. യേശുദേവന്‍, പരിശുദ്ധ മാതാവ് , തുടങ്ങിയ ചിത്രങ്ങളും, ചെഗ്വേര, ഇ.എം.എസ്. ഉമ്മന്‍ചാണ്ടി, ഇറോം ശര്‍മ്മിള തുടങ്ങിയ വ്യക്തിത്വങ്ങളും ജോസഫിന വരച്ചിട്ടുണ്ട്. വാട്ടര്‍ കളര്‍ അക്രിലിക് തുടങ്ങിയവ ഉപയോഗിച്ചാണ് രചന. വരച്ച ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ് ഇ ചിത്രകാരി.

Leave a Reply

Your email address will not be published. Required fields are marked *

*