അക്ഷര നഗരിയ്ക്ക് വേറിട്ട അനുഭവമായി ആസ്‌ട്രേലിയന്‍ കലാകാരന്മാരുടെ പെയിന്റിംഗ്

ഓസ്‌ട്രേലിയന്‍ അബോര്‍ജിനല്‍ കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് കോട്ടയം വേദിയായത് കലാസ്വാദകര്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്നു. ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിലെ ആദ്യ താമസക്കാരായ ജനങ്ങള്‍ സഹസ്രാബ്ദങ്ങള്‍ക്ക് ശേഷവും തങ്ങളുടെ സംസ്‌കാരവും കലയും കൈമോശം വരാതെ സൂക്ഷിയ്ക്കുന്നു എന്നതിന്റെ തെളിവുകളാണ് ഈ ചിത്രങ്ങള്‍. കോട്ടയം ഇന്‍ഡോ അമേരിക്കല്‍ ഹിയറിംഗ് സെന്ററിലെ പ്രിന്‍സിപ്പല്‍ ഓഡിയോളജിസ്റ്റായ സലിമോന്‍ ജോസഫാണ് പ്രദര്‍ശനം ഒരുക്കിയത്. ജോലിയുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ ആദിമ വര്‍ഗ്ഗങ്ങളുടെ വാസസ്ഥലങ്ങളില്‍ എത്തിയപ്പോഴാണ് അവരുടെ കലാഭിരുചികള്‍ സലിമോന്‍ അറിഞ്ഞത്. നേരിട്ടും ആസ്‌ട്രേലിയന്‍ ആര്‍ട്ട് ഗാലറികളില്‍ നിന്നും ശേഖരിച്ചതുമായ അറുപത് ചിത്രങ്ങളാണ് കോട്ടയത്ത് പ്രദര്‍ശനത്തില്‍ ഉളളത്. ചെറുതും വലുതുമായ ഡോട്ടുകള്‍ ഉപയോഗിച്ചുളള പെയിന്റിംഗ്, എക്‌സറേ പെയ്ന്‍ിറിംഗ് തുടങ്ങിയ ഇക്കൂട്ടത്തിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

*