പെട്രോള്‍ കുപ്പികളിലും ചെറുപാത്രങ്ങളിലും ജാറുകളിലും നല്‍കെരുതെന്ന് പോലീസ് നിര്‍ദ്ദേശം.

ഇനീ മുതല്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ കുപ്പികളിലും ചെറുപാത്രങ്ങളിലും ജാറുകളിലും നല്‍കെരുതെന്നാണ് പോലീസിന്റെ കര്‍ശന നിര്‍ദ്ദേശം. നിരവധി സുരക്ഷാ കാരണങ്ങളും മുന്‍കരുതലുകളും ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇങ്ങനെയൊരു ഉത്തരവിറക്കിയത്. എന്നാല്‍ പെട്രോള്‍ പമ്പുകളില്‍ ഇതറിയാതെ നിരവധിപേര്‍ കുപ്പികളും ജാറുകളുമായി എത്തി നിരാശരായി മടങ്ങി. എന്നാല്‍ മുമ്പും ഈ നിയമം നിലവിലുണ്ടായിരുന്നെന്നും.ഇപ്പോള്‍ പോലീസ് നിയമം കര്‍ശനമാക്കിയത് കൊണ്ട് യാതൊരു കാരണവശാലും പ്ലാസ്റ്റിക് കുപ്പികളില്‍ പെട്രോള്‍ നല്‍കില്ലന്ന് പമ്പുടമകള്‍ പറയുന്നു എന്നാല്‍ ജെനറേറ്റര്‍,പുല്ലുവെട്ട് യന്ത്രം,ഇതുപോലെ ചെുകിട തൊഴിലുമായി ബന്ധപ്പെട്ട് വളരെ കുറച്ച് പെട്രോള്‍ മാത്രം ആവശ്യമുള്ളവര്‍ക്ക് ഈ നിയയം തിരിച്ചടിയായി. സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് തൊഴിലിടങ്ങളില്‍ പെട്രോള്‍,ഡീസല്‍ എന്നിവ കുറഞ്ഞ അളവില്‍ വാങ്ങാന്‍ കഴിയാത്തത് തിരിച്ചടിയായിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

*