ഓണമെത്തിയിട്ടും ബോട്ടില്ല ; കോട്ടയം-ആലപ്പുഴ ജലഗതാഗതം വൈകുന്നു.

ഓണക്കാലത്ത് കോട്ടയത്ത് ബോട്ട് സര്‍വ്വീസ് ആരംഭിക്കുമെന്ന വാഗ്ദാനം പാഴായി. കോട്ടയം ആലപ്പുഴ ബോട്ട് സര്‍വ്വീസ് തുടങ്ങാന്‍ ഇനിയും വൈകും.നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്  നിലച്ചു പോയ കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വ്വീസ് ഓണക്കാല ടൂറിസത്തിന്റെ ഭാഗമായി കോട്ടയത്ത് നിന്നും പുനരാരംഭിക്കും എന്നായിരുന്നു പ്രഖ്യാപനം. പക്ഷേ തിരുവോണം കഴിഞ്ഞിട്ടും സര്‍വ്വീസ് ആരംഭിച്ചിട്ടില്ല.കാഞ്ഞിരത്തെ ചുങ്കത്തില്‍ മുപ്പതിലെ പൊക്കുപാലത്തിന്റെ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നില്ല എന്ന കാരണം മൂലമാണ് ഇപ്പോള്‍ സര്‍വ്വീസ് തുടങ്ങാന്‍ വൈകുന്നത്.ഓണക്കാല ടൂറിസം സാദ്ധ്യതകള്‍ കണക്കിലെടുത്ത് ഓണ സമയത്ത് സര്‍വ്വീസ് തുടങ്ങാന്‍ കഴിയാത്തതില്‍ ടൂറിസം വകുപ്പ് പരാജയപ്പെട്ടു.നാല് വര്‍ഷമായി മുടങ്ങിക്കിടന്ന കോട്ടയം-ആലപ്പുഴ ബോട്ട് സര്‍വ്വീസ് പുനരൊരംഭിച്ചാല്‍ കൂടുതല്‍ സഞ്ചാരികളെ കോട്ടയത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയും. വരുന്ന പതിനഞ്ചിനകം സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് ഔദ്യോഗിക വിശദീകരണം.  

Leave a Reply

Your email address will not be published. Required fields are marked *

*