ബിനു കണ്ണന്താനം ലോക റെക്കോര്‍ഡില്‍

എഴുപത്തിയേഴ് മണിക്കൂര്‍ തുടര്‍ച്ചയായി പ്രസംഗിച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കി മണിമല സ്വദേശിയും, വ്യക്തിത്വ വികസന പരിശീലകനുമായ ബിനു കണ്ണന്താനം. ജീവിത വിജയം എങ്ങനെ കരസ്ഥമാക്കാം എന്ന വിഷയത്തിലാണ് ആവര്‍ത്തനമില്ലാതെ എഴുപത്തിയേഴ് മണിക്കൂര്‍ ഒരു മിനിട്ട് ബിനു പ്രസംഗിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്ക് ആരംഭിച്ച പ്രസംഗം ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയ്ക്കാണ് സമാപിച്ചത്. ബിനു കണ്ണന്താനത്തിനെ അഭിനന്ദിക്കാന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ എത്തി.

Leave a Reply

Your email address will not be published. Required fields are marked *

*