ജയേട്ടാ നിങ്ങള്‍ മുത്താണ്; ശിവഗംഗ സിനിമയില്‍

മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ…. മധുരമനോഹരമായ ശബ്ദവുമായി മലയാളിമനസുകളിലേക്ക് ഒരു കൊച്ചു മിടുക്കി ഓടിയെത്തിയത് കഴിഞ്ഞ ദിവസമാണ്. ഒരു മതിലില്‍ ചാരി നിന്ന്്് ശിവഗംഗ എന്ന കൊച്ചു കുട്ടി പാടിയ പാട്ട് മിനുട്ടുകള്‍ക്കുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഒരു ചങ്ങാതി ഫേസ്ബുക്കില്‍ ലൈവ് വീഡിയോയുമായി എത്തി… പിന്നീട് ലൈക്കുകളുടേയും ഷെയറുകളുടേയും പെരുമഴയായിരുന്നു. പല പ്രമുഖരും ശിവഗംഗയുടെ പാട്ട് ഷെയര്‍ചെയ്തു. നടന്‍ ജയസൂര്യയാണ് അവസാനം ഈ കുട്ടിയുടെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട് തന്റെ ഫേസ്ബുക്കില്‍ പാട്ടടക്കം പോസ്റ്റ് ചെയ്തത്. പുലിമുരുകനിലെ ഹിറ്റായ മാനത്തെ മാരികുറുമ്പേ എന്ന ഗാനമാണ് ജയസൂര്യ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവം ക്ലിക്കാകുകയും കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും ജയസൂര്യക്കു ലഭിക്കുകയും ചെയ്തു.

സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ .. ഇന്നലെ F B യിൽ കണ്ട ''ശിവഗംഗ'' എന്ന മോളാണ് , രാജേഷ് ജോർജ്ജ് കുളങ്ങര നിർമ്മിക്ക…

Posted by Jayasurya on Monday, 11 September 2017

 

മോഹം കൊണ്ടു ഞാന്‍ ദൂരെയേതോ…. മധുരമനോഹരമായ ശബ്ദവുമായി മലയാളിമനസുകളിലേക്ക് ഒരു കൊച്ചു മിടുക്കി ഓടിയെത്തിയത് കഴിഞ്ഞ ദിവസമാണ്. ഒരു മതിലില്‍ ചാരി നിന്ന്്് ശിവഗംഗ എന്ന കൊച്ചു കുട്ടി പാടിയ പാട്ട് മിനുട്ടുകള്‍ക്കുള്ളിലാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഒരു ചങ്ങാതി ഫേസ്ബുക്കില്‍ ലൈവ് വീഡിയോയുമായി എത്തി… പിന്നീട് ലൈക്കുകളുടേയും ഷെയറുകളുടേയും പെരുമഴയായിരുന്നു.

പല പ്രമുഖരും ശിവഗംഗയുടെ പാട്ട് ഷെയര്‍ചെയ്തു. നടന്‍ ജയസൂര്യയാണ് അവസാനം ഈ കുട്ടിയുടെ വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ട് തന്റെ ഫേസ്ബുക്കില്‍ പാട്ടടക്കം പോസ്റ്റ് ചെയ്തത്. പുലിമുരുകനിലെ ഹിറ്റായ മാനത്തെ മാരികുറുമ്പേ എന്ന ഗാനമാണ് ജയസൂര്യ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവം ക്ലിക്കാകുകയും കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും ജയസൂര്യക്കു ലഭിക്കുകയും ചെയ്തു. ഉടന്‍ തന്നെ ജയസൂര്യ ശിവഗംഗയെ ഫോണില്‍ ബന്ധപ്പെടുകയും തുടര്‍ന്ന് നേരില്‍ കാണുകയും ചെയ്തു. വെള്ളിത്തിരയില്‍ മാത്രം കണ്ടിട്ടുള്ള ജയസൂര്യയെ നേരില്‍ കണ്ടപ്പോള്‍ ശിവഗംഗക്ക് സന്തോഷം അടക്കാനായില്ല.

ഈ മോൾടെ details ഉള്ളവർ ഒന്ന് share ചെയ്യണേ…… പറയാതിരിക്കാൻ വയ്യ ഗംഭീരം…

Posted by Jayasurya on Monday, 11 September 2017

ജയസുര്യയുടെ അടുത്ത പടമായ ‘ഗ്ബ്രി’യില്‍ ഗായികയായി ശിവഗംഗക്ക് അവസരം ലഭിച്ചു. ഒപ്പം ഒരു പ്രധാന വേഷവും ശിവഗംഗയാണ് കൈകാര്യം ചെയ്യുന്നത്. ചലച്ചിത്ര ലോകത്തിന് വലിയ സംഭവനയാണ് ജയസൂര്യ നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡയയും ജയസൂര്യക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

*