കലാഭവന്‍ അബി അന്തരിച്ചു; അനുസ്മരിച്ച് സിനിമാ രംഗത്തെ പ്രമുഖര്‍

അന്തരിച്ച പ്രശസ്ത സിനിമ മിമിക്രി താരം അബിയെ സിനിമ രംഗത്തെ പ്രമുഖര്‍ അനുസ്മരിക്കുന്നു. അബി വേദികളില്‍ അവതരിപ്പിച്ചിരുന്ന മമ്മൂട്ടി തന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ടെന്നും തിരുത്തിയിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. അബി അബിയായി തന്നെ നമ്മുടെ ഓര്‍മകളില്‍ നിലനില്‍ക്കും, അബിയുടെ വിയോഗം നൊമ്ബരമായി അവശേഷിക്കുന്നുവെന്നും മമ്മൂട്ടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ജീവിച്ചിരിക്കുമ്ബോള്‍ അംഗീകരിച്ചില്ല, ജീവന്‍ പോയപ്പോള്‍ മഹത്വം പറയുന്നുവെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു. തങ്ങളെപ്പോലുള്ള കലാകാരന്‍മാര്‍ക്ക് അബി എന്നും ഒരു പ്രചോദനമായിരുന്നുവെന്നും ‘വര്‍ഷങ്ങള്‍ക്ക് മുമ്ബ് കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി, ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം, മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച്‌ നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി… അബി…’ ,അബിയുടെ സുഹൃത്തും നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അബി ഇക്കയുടെ പ്രതിഭയും ഭംഗിയും കാലാധീതമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. അബി ഇക്ക നമ്മെ ചിരിപ്പിച്ച നല്ല നിമിഷങ്ങള്‍ ചിന്തിക്കാതിരിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ടിവി ഷോകള്‍ കണ്ടായിരുന്നു തന്റെ വളര്‍ന്നച്ച. വാപ്പച്ചിക്കൊപ്പം വിദേശത്ത് വെച്ച്‌ അദ്ദേഹത്തിന്റെ സ്റ്റേജ് ഷോകള്‍ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട് ദുല്‍ഖര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

മിമിക്രി രംഗത്തെ കുലപതികളില്‍ ഒരാളണ് കലാഭവന്‍ അബി. കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി തനതായ മികവുകളിലൂടെ മിമിക്രി രംഗത്തെ അഗ്രഗണ്യനായി മാറുകയായിരുന്നു. യുവനടന്‍ ഷെയ്ന്‍ നിഗം മകനാണ്. വ്യഴാഴ്ച്ച രാവിലെ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അബിയുടെ അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

*