മൗലികാവകാശങ്ങള്‍ക്കെതിരായാല്‍ ആചാരമാണെങ്കിലും കീഴ്‌വഴക്കമാണെങ്കിലും അസാധു: ജസ്റ്റിസ് കെ.റ്റി തോമസ്

ഭരണഘടന നിലവില്‍ വന്നതുമുതല്‍ മൗലികാവകാശങ്ങള്‍ക്കു എതിരായാല്‍ ആചാരമാണെങ്കിലും കീഴ്‌വഴക്കമാണെങ്കിലും അസാധുവാണെന്ന് ജസ്റ്റിസ് കെ.റ്റി തോമസ്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി സര്‍ക്കാര്‍ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ നടപ്പാക്കാതിരുന്നാല്‍ അത് ഭരണഘടനയെ അടിച്ചമര്‍ത്തുന്നതിന് തുല്യമാണെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

*