കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റില്‍ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം

കാഞ്ഞിരപ്പള്ളി: വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റില്‍ വീണ്ടും സംഘര്‍ഷം. തങ്ങളെ ബസ്സില്‍ കയറ്റുന്നില്ലെന്ന ആരോപണവുമായി സംഘടിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ എരുമേലി-പാല റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. സ്റ്റാന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ സംഭവത്തില്‍ ഇടപെട്ടുവെങ്കിലും നിയന്ത്രിക്കാനായില്ല. വിദ്യാര്‍ത്ഥികളും, ബസ് ജീവനക്കാരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഈ സ്വകാര്യ ബസ് സര്‍വ്വീസ് നിറുത്തി വെച്ചു. ഇത് മറ്റു യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു.

Watch Video

എരുമേലി റൂട്ടില്‍ നിരവധി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് നിന്ന് ഒരു ബസ്സില്‍ മാത്രം കയറുന്നത് ഫുള്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവര്‍ക്കുള്‍പ്പടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് ബസ് ജീവനക്കാരുടെ വാദം. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകളും വിദ്യാര്‍ത്ഥികളും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*