വനിതാമതില്‍ നേതൃത്വം ഏറ്റെടുത്തത് എസ്എന്‍ഡിപി നവോത്ഥാനപ്രസ്ഥാനം ആയതുകൊണ്ട് : തുഷാർ വെള്ളപ്പള്ളി

ശ്രീനാരായണ ഗുരുദേവൻ നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തിലെ തേന്മാവിൻ ചുവട്ടിൽ വിശ്രമിച്ചു കൊണ്ടാണ് ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്. ചരിത്ര സ്മരണ പുതുക്കിയാണ് ഓരോ വർഷവും ശിവഗിരിയിൽ ഉയർത്തുന്നതിന്നുള്ള പതാക നാഗമ്പടം മഹാദേവക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി കൊണ്ടു പോവുന്നത്.ഹംസ രഥത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ശിവഗിരിയിലേക്കുള്ള ഘോഷയാത്രയുടെ ഉദ്ഘാടനം SNDP യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളപ്പള്ളി നിർവ്വഹിച്ചു.നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ SNDP യോഗമാണ് ഏറ്റവും മികച്ച പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള തായി സർക്കാർ തന്നെ അംഗീകരിച്ചതായി തുഷാർ പറഞ്ഞു. അതു കൊണ്ടു തന്നെയാണ് വനിതാ മതിലിന്റെ സംഘാടനത്തിലും SNDP യോഗം നേതൃത്വം ഏറ്റെടുത്തതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.byte. സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭഷണം നടത്തി. യൂണിയൻ പ്രസിഡന്റ് Mമധു അധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി R രാജീവ് KNവിജയകുമാർ റിജേഷ് ബ്രീസ് വില്ല Pഅനിൽ കുമാർ VM ശശി തുടങ്ങിയവർ പ്രസംഗിച്ചു. ഘോഷയാത്ര വൈകിട്ട് ശിവഗിരിയിലെത്തി പതാക കൈമാറും

Leave a Reply

Your email address will not be published. Required fields are marked *

*