ശബരിമലയിലെ യുവതി പ്രവേശനം; പ്രതിഷേധം ശക്തം പൊന്‍കുന്നത്ത് ശബരിമല കര്‍മ്മസമിതിയും കോണ്‍ഗ്രസ്സും പ്രകടനം നടത്തി

പൊന്‍കുന്നം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതോടെ കേരളമെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. വിവിധ സ്ഥലങ്ങളില്‍ ശബരിമല കര്‍മ്മസമിതിയും ഹിന്ദുസംഘടനകളും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.

പൊന്‍കുന്നത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. നാളെ നടത്തുന്ന ഹര്‍ത്താലിന് മുന്നോടിയായി പൊന്‍കുന്നം നഗരത്തില്‍ ശബരിമല കര്‍മ്മസമിതിയും വന്‍ പ്രകടനം നടത്തി. നൂറു കണക്കിന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് നഗരമധ്യത്തില്‍ കുത്തിയിരുന്നു. ഇരു വിഭാഗങ്ങളുടേയും പ്രതിഷേധം സമാധാനപരമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

*