ശബരിമലയിലെ ആചാരലംഘനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമെന്ന് ബി.ജെ.പി ; ഇടതുമുന്നണി കനത്ത വില നല്‌കേണ്ടി വരും ; ഇരുട്ടിന്റെ മറവില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയ ആദ്യ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് പി.കെ.കൃഷ്ണദാസ്

ശബരിമലയില്‍ നടന്ന ആചാരലംഘനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയുടെ ഫലമെന്ന് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ്. മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇടതുമുന്നണിയും ഇതിന് കനത്ത വില നല്‌കേണ്ടി വരും. ഭക്തരെയല്ല, രണ്ട് ആക്ടിവിസ്റ്റുകളെയാണ് പതിനെട്ടാംപടി കയറ്റാതെ വളഞ്ഞ വഴിയിലൂടെ പോലീസ് സന്നിധാനത്ത് എത്തിച്ചത്. ഇരുട്ടിന്റെ മറവില്‍ തലയില്‍ മുണ്ടിട്ട് സുപ്രീംകോടതി വിധി നടപ്പാക്കിയ ആദ്യമുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കൃഷ്ണദാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*