പിണറായി സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു: ജി രാമന്‍നായര്‍

ഭരണകൂട ഭീകരതയ്ക്കും, പോലീസ് രാജിനുമെതിരെ എന്‍.ഡി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ഏകദിന ഉപവാസ സമരം നടത്തി. എന്‍.ഡി.എ ദേശീയ സമിതിയംഗം പി.സി.തോമസ് ഉപവാസ സമരത്തിന് നേതൃത്വം നല്കി. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.രാമന്‍ നായര്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. ശബരിമല വിഷയത്തിലുളള സമരങ്ങളുടെ പേരില്‍ ബി.ജെ.പി-എന്‍.ഡി.എ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളില്‍ പോലീസ് തേര്‍വാഴ്ചയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*