എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി.

പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും പൊലീസ് അതിക്രമങ്ങളില്‍ ശക്തമായ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി. ഗാന്ധിസ്ക്വയറില്‍ നിന്നും ആരംഭിച്ച പ്രകടനത്തെ തുടര്‍ന്ന് നടന്ന ധര്‍ണ്ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊല്ലാന്‍ മുഹൂര്‍ത്തം തീരുമാനിച്ചാല്‍ അതിന് യാതൊരു മടിയും കാണിക്കാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

*