ചിറക്കടവിന് സായാഹ്ന വിശ്രമ കേന്ദ്രം യാഥാര്‍ഥ്യമാകുന്നു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിറക്കടവിന് സായാഹ്ന വിശ്രമ കേന്ദ്രം യാഥാര്‍ഥ്യമാകുന്നു. ചിറക്കടവ് പഞ്ചായത്തിലെ വാളക്കയത്ത് സായാഹ്ന വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തില്‍. മാര്‍ച്ച് മാസം ആദ്യം തന്നെ പദ്ധതി പൂര്‍ത്തീകരിച്ചു നാടിന് സമര്‍പ്പിക്കുവാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ തുടര്‍ച്ചയായി വാളക്കയം ഭാഗത്ത് മണിമലയാറിന്റെ തീരം പ്രയോജനപ്പെടുത്തി ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്തംഗം ഷാജി പാമ്പൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*