പത്തനംതിട്ട മണ്ഡലത്തില്‍ പ്രചരണം ഊര്‍ജ്ജിതമാക്കി എല്‍ഡിഎഫ്; എതിര്‍ സ്ഥാനാര്‍ത്ഥി ആരായലും ഭയക്കുന്നില്ലെന്ന് വീണാ ജോര്‍ജ്ജ് പൊന്‍കുന്നത്ത്‌

യു.ഡി.എഫും എന്‍ഡിഎയും സ്ഥാനാര്‍ത്ഥികളെ പോലും പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ പ്രചരണം ഊര്‍ജ്ജിതമാക്കുകയാണ് ഇടത് മുന്നണി. തെരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ നടന്നു വരികയാണ്. സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് സമ്മതിദായകരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു തുടങ്ങി.
എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയായലും എല്‍ഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന വീണാ ജോര്‍ജ്ജ് പറഞ്ഞു. മണ്ഡലത്തിലെ വികസനമുരടിപ്പു തന്നെയാണ് പ്രധാന പ്രചരണ വിഷയമെന്നും വീണ പൊന്‍കുന്നത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*