ക്രീപ് ഫാക്ടറി പരിസര മലിനീകരണം സൃഷ്ടിക്കുന്നു

പാറത്തോട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ക്രീപ് ഫാക്ടറി പരിസര മലിനീകരണം സൃഷ്ടിക്കുന്നതായി ഫാക്ടറിയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹരിത റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. ഫാക്ടറിയില്‍ നിന്നും പുറന്തളളുന്ന മാലിന്യം ശരിയായ രീതിയില്‍ സംസ്കരിക്കാത്തതാണ് ദുര്‍ഗന്ധത്തിനും പരിസര മലിനീകരണത്തിനും കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഫാക്ടറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ലൈസെന്‍സില്ലാതെയാണെന്നും സ്റ്റോപ്പ് മെമ്മോ നല്കിയ ശേഷവും ഫാക്ടറി തുറന്നു പ്രവര്‍ത്തിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. കാഞ്ഞിരപ്പളളിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടറി ഡൊമിനിക് കിഴക്കേമുറി, പ്രസിഡന്റ് കെ.ജെ.ചാക്കോ, ബെന്നി തോമസ്, പ്രൊഫ. ബാബു ജോസഫ്, പ്രൊഫ.ബോബി കെ.മാണി, പ്രൊഫ. ഏലിയാസ് റ്റി.പി തുടങ്ങിയവര്‍ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

*