CABNET NEWS

മാലിന്യ പ്രശ്‌നത്തില്‍ കോട്ടയം നഗരസഭയുടെ നിസംഗത തുടരുന്നു.

മാലിന്യ പ്രശ്‌നത്തില്‍ കോട്ടയം നഗരസഭയുടെ നിസംഗത തുടരുന്നു. കോട്ടയം സി. എം. എസ് കോളേജിന് പിന്‍വശത്ത് മാലിന്യം തളളിയ വാഹനത്തിന്റെ ചിത്രം നഗരസഭയ്ക്ക് കൈമാറിയിട്ടും നടപടിയുണ്ടായില്ല. അണ്ണാന്‍കുന്ന് റോഡില്‍ കഴിഞ്ഞ ദിവസമാണ് ഭക്ഷണ അവശിഷ്ടങ്ങള്‍ പിക്കപ് വാനില്‍ കൊണ്ടുവന്ന് തളളിയത്. വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെയുളള ചിത്രം നല്‍കിയിട്ട് നടപടിയുണ്ടായില്ല എന്ന് സമീപവാസികള്‍ പരാതിപ്പെട്ടു.  

Read More »

യോഗം പിരിച്ചു വിടാതെ പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയെന്ന് പ്രതിപക്ഷം

ചിറക്കടവ് ഗ്രാമപഞ്ചായത്ത് പൊന്‍കുന്നത്ത് നിര്‍മ്മിക്കുന്ന വ്യാപാര സമുച്ചയത്തിനു മുകളില്‍ റൂഫ് ഹാള്‍ നിര്‍മ്മിക്കുന്നതിനെ ചൊല്ലി ബുധനാഴ്ച ചേര്‍ന്ന പഞ്ചായത്തുകമ്മിറ്റിയില്‍ തര്‍ക്കമുണ്ടായി. ഹാളിനായി തുക അനുവദിക്കാനുളള ആലോചന വോട്ടിനിട്ട് തളളി. യോഗം പിരിച്ചു വിടാതെ പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങിപ്പോയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം തടസ്സപ്പെടുത്താനാണ് ചില അംഗങ്ങള്‍ ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയാ ശ്രീധര്‍ പറയുന്നു.  

Read More »

ഒരു ദുരഭിമാനക്കൊല

കെവിന്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മജോ മാത്യു സംവിധാനം ചെയ്യുന്ന ഒരു ദുരഭിമാനക്കൊലയുടെ ടൈറ്റില്‍ ലോഞ്ചിംഗ് കോട്ടയം പ്രസ് ക്ലബ് ഹാളില്‍ നടന്‍ അശോകന്‍ നിര്‍വഹിച്ചു. അശോകന്‍ സംഗീത സംവിധായകനാകുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഒരു ദുരഭിമാനക്കൊലയ്ക്കു്.  

Read More »

കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പൊഴിവാക്കാനുളള അവസാനവട്ട ശ്രമവും പരാജയപ്പെട്ടു

കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പൊഴിവാക്കാന്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലീമിസിന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വ്യാഴാഴ്ച ചേരാനിരുന്ന അനുരഞ്ജന ചര്‍ച്ച മുടങ്ങി. സംസ്ഥാന കമ്മിറ്റി വിളിയ്ക്കാനുളള നടപടികളുമായി മുന്നോട്ട് പോകാന്‍ ജോസ്.കെ.മാണി വിഭാഗം തീരുമാനിക്കുകയും ചെയ്തതോടെ പിളര്‍പ്പ് ഏതാണ്ട് ആസന്നമായി. കെ.എം.മാണിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോലും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തില്ല എന്ന വിമര്‍ശനം ഉയര്‍ത്തി പി.ജെ.ജോസഫിനേയും ഓഫീസ് ചുമതലയുളള ജോയ് എബ്രഹാമിനേയും പ്രതിരോധത്തിലാക്കാനും ആ വാദം ഉയര്‍ത്തി സംസ്ഥാന കമ്മിറ്റി വിളിയ്ക്കാനുമാണ് നീക്കം.  

Read More »

അനധികൃത പാര്‍ക്കിങ്ങിന് തടയിടും

പൊന്‍കുന്നം മിനി സിവില്‍ സ്റ്റേഷനിലെ കാര്യങ്ങള്‍ നിയന്ത്രിയ്ക്കാന്‍ തസഹീല്‍ദാര്‍ അദ്ധ്യക്ഷനായ എസ്റ്റേറ്റ് കമ്മിറ്റി ; അനധികൃത പാര്‍ക്കിങ്ങിന് തടയിടും ; ശുചീകരണവും, ജലലഭ്യതയും ഉറപ്പാക്കണം.  

Read More »

മൊബൈല്‍ അദാലത്ത് വാഹനം കാഞ്ഞിരപ്പളളി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി.

കേരള നിയമ സേവന അതോറിറ്റിയുടെ മൊബൈല്‍ അദാലത്ത് വാഹനം കാഞ്ഞിരപ്പളളി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അമൃത റ്റി. ഫഌഗ് ഓഫ് ചെയ്തു. അദാലത്തിന്റെ ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ജയാ ശ്രീധര്‍ നിര്‍വ്വഹിച്ചു. ചിറക്കടവ് മണിമല പഞ്ചായത്തുകളിലായി 22 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ നാലെണ്ണം തീര്‍പ്പായി.  

Read More »

വൃക്ഷശ്രേഷ്ഠ പുരസ്കാര സമര്‍പ്പണം

ചിറക്കടവ്  യു.പി സ്കൂളിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി വാരാചരണവും, വൃക്ഷശ്രേഷ്ഠ പുരസ്കാര സമര്‍പ്പണവും നടന്നു. സ്കൂളിലെ മുഴുവന്‍ കുട്ടികളും ചടങ്ങില്‍ പങ്കാളികളായി. (റിപ്പോര്‍ട്ട്)വൃക്ഷശ്രേഷ്ഠ പുരസ്കാര സമര്‍പ്പണം  

Read More »

കാലവര്‍ഷമെത്തിയതോടെ വൈദ്യുതി മുടക്കത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍.

കാലവര്‍ഷമെത്തിയതോടെ വൈദ്യുതി മുടക്കത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. രണ്ട് ദിവസം മഴ പെയ്തതോടെ പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി. രണ്ട് ദിവസമായി പത്ത് മിനിട്ട് ഇടവിട്ടുളള വൈദ്യുതി മുടക്കം മൂലം പല വീടുകളിലേയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വരെ നശിക്കുകയാണ്.  

Read More »

ജനറല്‍ ആശുപത്രിയില്‍ നടന്ന രജിസ്‌ട്രേഷന്‍ നടപടിയില്‍ വാക്കേറ്റം.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നഴ്‌സുമാര്‍ക്ക് ഏകീകൃത കാര്‍ഡ് നല്കുന്നതിന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ നടന്ന രജിസ്‌ട്രേഷന്‍ നടപടിയില്‍ വാക്കേറ്റം. അറുപത് പേര്‍ക്ക് മാത്രമേ ഒരു ദിവസം രജിസ്‌ട്രേഷന്‍ നടത്താനാവൂ എന്ന അധികൃതരുടെ നിര്‍ദ്ദേശം നഴ്‌സുമാര്‍ എതിര്‍ത്തു. ഇന്റര്‍നെറ്റ് വഴിയും, വാട്‌സ് ആപ്പ് വഴിയും രജിസ്‌ട്രേഷന് സമയം നിശ്ചയിച്ച് അതിന്‍പ്രകാരം എത്തിയവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താനായില്ല. ഇരുനൂറിലധികം പേരാണ് രജിസ്‌ട്രേഷനായി എത്തിയത്.  

Read More »

വാവല്‍ക്കൂട്ടം നാട്ടുകാരില്‍ നിപ്പാ ഭീതിയുണ്ടാക്കുന്നു.

നിപ്പാ ഭീതി പടര്‍ന്ന സാഹചര്യത്തില്‍ പാമ്പാടി വെളളൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വാവല്‍ക്കൂട്ടം നാട്ടുകാരില്‍ ഭീതിയുണ്ടാക്കുന്നു. ആദ്യനാളുകളില്‍ വളരെ ചെറിയ തോതില്‍ എത്തിയിരുന്ന വാവലുകള്‍ നിലവില്‍ പ്രദേശത്തെ വന്മങ്ങളിലാകെ വ്യാപിച്ചിരിക്കുകയാണ്. വാവലുകളുടെ വിസര്‍ജ്യം സമീപത്തെ കിണറുകളില്‍ വീണിട്ടുണ്ട്. കേന്ദ്രസംഘം ഇവിടെ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  

Read More »