ARIYIPPU

ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള ശ്രദ്ധേയമാകുന്നു

കോട്ടയത്ത് നടക്കുന്ന മുപ്പത്തിയഞ്ചാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള ശ്രദ്ധേയമാകുന്നു. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധേയരായ പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ദിവസേന നടക്കുന്ന സെമിനാറുകളും സംവാദങ്ങളും കലാസന്ധ്യയും ഉള്‍പ്പെടുന്ന പുസ്തകമേള ഈ മാസം 9 ന് സമാപിക്കും.   ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയുടെ ഉദ്ഘാടനം വീഡിയോ

Read More »

എരുമേലിയില്‍ ഒരുക്കങ്ങള്‍ എങ്ങും എത്തിയില്ല.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേ എരുമേലിയില്‍ ഒരുക്കങ്ങള്‍ എങ്ങും എത്തിയില്ല. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുാെരുക്കങ്ങളെപ്പറ്റി വിലയിരുത്തുതിന് കഴിഞ്ഞ മാസം അവലോകന യോഗം ചേര്‍ിരുു. എാല്‍ അ് കൈക്കൊണ്ട പല തീരുമാനങ്ങളും നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ഇതുവരെ കഴിഞ്ഞി’ില്ല.  

Read More »

കോട്ടയത്ത് വനിതാ കമ്മീഷന്‍ അദാലത്തില്‍ പരാതി പ്രളയം

കേരളത്തില്‍ സമ്പന്ന കുടുംബങ്ങളില്‍ പോലും വൃദ്ധജനങ്ങള്‍ ദുരിമനുഭവിക്കുന്നുണ്ടെന്ന് വനിതാ കമ്മീഷനംഗം ഇ.എം.രാധ പറഞ്ഞു. പ്രളയകാലത്തുണ്ടായ നഷ്ടങ്ങളില്‍ നിന്നും കരകയറുന്നതിനു മുമ്പു തന്നെ ശബരിമല പോലുളള വിഷയങ്ങളിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞു പോകുന്നത് ശരിയല്ലെന്നും ഇ.എം.രാധ പറഞ്ഞു. കോട്ടയത്ത് നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിച്ച 78 കേസുകളില്‍ 23 എണ്ണം തീര്‍പ്പാക്കിയതായും അവര്‍ പറഞ്ഞു.  

Read More »

തെരുവുനാടകവുമായി കുടുംബശ്രീ.

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായ് തെരുവുനാടകവുമായി കുടുംബശ്രീ. ഹരിതജീവനം എന്ന പേരില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനാടക പ്രദര്‍ശനം പുരോഗമിക്കുകയാണ്. ജില്ലയില്‍ 750 ഹെക്ടര്‍ ജൈവ സംഘകൃഷി നടപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പ്രചരണം നടക്കുന്നത്.  

Read More »

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.ഐ നടത്തുന്ന ദേശീയ ക്യാംപെയ്‌നിന്റെ ഭാഗമായുളള മണ്ഡലം കാല്‍നട ജാഥകള്‍ ആരംഭിച്ചു

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സി.പി.ഐ നടത്തുന്ന ദേശീയ ക്യാംപെയ്‌നിന്റെ ഭാഗമായുളള മണ്ഡലം കാല്‍നട ജാഥകള്‍ ആരംഭിച്ചു. കോട്ടയം മണ്ഡലം കമ്മിറ്റിയുടെ ജാഥ തിരുനക്കര പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് ഡില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.കെ.ചിത്രഭാനു ഉദ്ഘാടനം ചെയ്തു. ഇന്ധനവില വര്‍ധനവും മറ്റ് വിവാദങ്ങളും ശബരിമല വിഷയത്തിന്റെ മറവിലൊളിപ്പിക്കുകയാണ് സംഘപരിവാറെന്ന് അദ്ദേഹം പറഞ്ഞു.  

Read More »

കുടുംബശ്രീ കലാകാരികള്‍ അണിയിച്ചൊരുക്കിയ തെരുവ് നാടകം

സംസ്ഥാനം നേരിട്ട പ്രളയത്തിന്റെ രൂക്ഷതയും പ്രളയത്തെ അതിജീവിച്ച കേരള മാതൃകയും ഉള്‍പ്പെടുത്തി കുടുംബശ്രീ കലാകാരികള്‍ അണിയിച്ചൊരുക്കിയ തെരുവ് നാടകം ശ്രദ്ധേയമായി. ആലപ്പുഴ രംഗശ്രീയുടെ നേതൃത്വത്തില്‍ അതിജീവനത്തിന്റെ പാതയില്‍ എന്ന പേരില്‍ തയ്യാറാക്കിയ നാടകത്തിന്റെ ജില്ലയിലെ ആദ്യ അവതരണ ഉദ്ഘാടനം കളക്ട്രേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ.ബി.എസ്. തിരുമേനി നിര്‍വ്വഹിച്ചു.

Read More »

പൊന്‍കുന്നത്തു നിന്ന് പതിനായിരങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന ടാങ്കിന് യാതൊരു സുരക്ഷയുമില്ല

വാട്ടര്‍ അതോറിറ്റി കുടിവെളള വിതരണത്തിനായി പൊന്‍കുന്നം ടൗണിന് സമീപം സ്ഥാപിച്ചിരിക്കുന്ന വാട്ടര്‍ ടാങ്കുകള്‍ക്ക് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും, ടാങ്കുകളുടെ മുകളില്‍ കയറാന്‍ സാധിക്കും. പ്രദേശത്ത് സാമൂഹ്യ വിരുദ്ധ ശല്യവും രൂക്ഷം.

Read More »

കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയില്‍ അഴിച്ചുപണി ; പൊന്‍കുന്നം സെക്ഷനു കീഴിലുണ്ടായിരുന്ന ചില സ്ഥലങ്ങള്‍ ഇനി മണിമല സെക്ഷനുകീഴില്‍

കെ.എസ്.ഇ.ബി പൊന്‍കുന്നം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുണ്ടായിരുന്ന ചെറുവളളി ആശ്രമം പടി മുതല്‍ കൈലാത്തുകവല, പുളിച്ചുമാക്കല്‍, അടാമറ്റം, ചെറുളളി ആല്‍ത്തറ, മൂലേപ്ലാവ്, പഴയിടം, മണ്ണനാനി ഭാഗം വരെയുളള എല്ലാ ഉപഭോക്താക്കളേയും വ്യാഴാഴ്ച മുതല്‍ മണിമല ഇലക്ട്രിസിറ്റി സെക്ഷന്‍ പരിധിയിലേക്ക് മാറ്റിയതായി പൊന്‍കുന്നം കെ.എസ്.ഇ.ബി അസിസ്റ്റന്റെ എന്‍ജിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ്ജുകള്‍ തുടര്‍ന്നും വിവിധ സെക്ഷന്‍ ഓഫീസുകളില്‍ അടയ്ക്കാവുന്നതും, പരാതികള്‍ മണിമല സെക്ഷന്‍ ഓഫീസിലോ, 1912 എന്ന ടോള്‍ഫ്രീ നമ്പറിലോ രജിസ്റ്റര്‍ ചെയ്യാവുന്നതുമാണ്.

Read More »

ആധാര്‍ സിം കാര്‍ഡ് ലിങ്കിംഗ്: എല്ലാ കമ്പനികളും പാമ്പാടിയില്‍

മൊബൈല്‍ റിച്ചാര്‍ജ്ജ് റീട്ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ മൊബൈല്‍ കമ്പനികളും ചേര്‍ന്ന് സൗജന്യ ആധാര്‍ ലിങ്ക് മേള നടത്തുന്നു. പാമ്പാടി ബസ് സ്റ്റാന്റ് പരിസരത്ത് ഇന്ന് വൈകിട്ട് അഞ്ച് മണി വരെ മേള നടക്കും. പൊതുജനങ്ങള്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

Read More »