KOTTAYAM

മാലിന്യ പ്രശ്‌നത്തില്‍ കോട്ടയം നഗരസഭയുടെ നിസംഗത തുടരുന്നു.

മാലിന്യ പ്രശ്‌നത്തില്‍ കോട്ടയം നഗരസഭയുടെ നിസംഗത തുടരുന്നു. കോട്ടയം സി. എം. എസ് കോളേജിന് പിന്‍വശത്ത് മാലിന്യം തളളിയ വാഹനത്തിന്റെ ചിത്രം നഗരസഭയ്ക്ക് കൈമാറിയിട്ടും നടപടിയുണ്ടായില്ല. അണ്ണാന്‍കുന്ന് റോഡില്‍ കഴിഞ്ഞ ദിവസമാണ് ഭക്ഷണ അവശിഷ്ടങ്ങള്‍ പിക്കപ് വാനില്‍ കൊണ്ടുവന്ന് തളളിയത്. വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടെയുളള ചിത്രം നല്‍കിയിട്ട് നടപടിയുണ്ടായില്ല എന്ന് സമീപവാസികള്‍ പരാതിപ്പെട്ടു.  

Read More »

കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പൊഴിവാക്കാനുളള അവസാനവട്ട ശ്രമവും പരാജയപ്പെട്ടു

കേരളാ കോണ്‍ഗ്രസ് എമ്മിലെ പിളര്‍പ്പൊഴിവാക്കാന്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ കര്‍ദ്ദിനാള്‍ ബസേലിയസ് മാര്‍ ക്ലീമിസിന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് വ്യാഴാഴ്ച ചേരാനിരുന്ന അനുരഞ്ജന ചര്‍ച്ച മുടങ്ങി. സംസ്ഥാന കമ്മിറ്റി വിളിയ്ക്കാനുളള നടപടികളുമായി മുന്നോട്ട് പോകാന്‍ ജോസ്.കെ.മാണി വിഭാഗം തീരുമാനിക്കുകയും ചെയ്തതോടെ പിളര്‍പ്പ് ഏതാണ്ട് ആസന്നമായി. കെ.എം.മാണിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോലും സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തില്ല എന്ന വിമര്‍ശനം ഉയര്‍ത്തി പി.ജെ.ജോസഫിനേയും ഓഫീസ് ചുമതലയുളള ജോയ് എബ്രഹാമിനേയും പ്രതിരോധത്തിലാക്കാനും ആ വാദം ഉയര്‍ത്തി സംസ്ഥാന കമ്മിറ്റി വിളിയ്ക്കാനുമാണ് നീക്കം.  

Read More »

മൊബൈല്‍ അദാലത്ത് വാഹനം കാഞ്ഞിരപ്പളളി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി.

കേരള നിയമ സേവന അതോറിറ്റിയുടെ മൊബൈല്‍ അദാലത്ത് വാഹനം കാഞ്ഞിരപ്പളളി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അമൃത റ്റി. ഫഌഗ് ഓഫ് ചെയ്തു. അദാലത്തിന്റെ ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ജയാ ശ്രീധര്‍ നിര്‍വ്വഹിച്ചു. ചിറക്കടവ് മണിമല പഞ്ചായത്തുകളിലായി 22 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ നാലെണ്ണം തീര്‍പ്പായി.  

Read More »

പരിസ്ഥിതി ദിനാചരണം

കാഞ്ഞിരപ്പളളി താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മറ്റിയുടെയും കാഞ്ഞിരപ്പളളി ബാര്‍ അസ്സോസ്സിയേഷന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണവും വ്യഷതൈ നടീലും നടന്നു. മുന്‍സിഫ് പി.മഞ്ജു ദിനാചരണം ഉദ്ഘാടനം ചെയ്തു.  

Read More »

അദ്ധ്യാപകരുടെ ആത്മാര്‍ത്ഥമായ ഇടപെടലുകളാണ് പൊതുവിദ്യാലയങ്ങളെ ഉയര്‍ത്തുന്നതെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

കോട്ടയം ജില്ലാതല പ്രവേശനോത്സവം പനമറ്റം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്നു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്തി പി.തിലോത്തമന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരുടെ ആത്മാര്‍ത്ഥമായ ഇടപെടലുകളാണ് പൊതുവിദ്യാലയങ്ങളെ ഉയര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞു.  

Read More »

പളളിക്കത്തോട് പഞ്ചായത്ത്തല പ്രവേശനോത്സവം

പളളിക്കത്തോട് പഞ്ചായത്ത്തല പ്രവേശനോത്സവം ഇളമ്പളളി ഗവണ്‍മെന്റ് യു.പി സ്കൂളിലാണ് നടന്നത്. ഗ്രാമപഞ്ചായത്തംഗം ഷാജി ഐസക്ക് ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു.  

Read More »

കെ.എം.എയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ ട്രോളികള്‍ വിതരണം ചെയ്തു.

ഈദുല്‍ ഫിത്തറിന്റെ ഭാഗമായി കാഞ്ഞിരപ്പളളി കെ.എം.എയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ ട്രോളികള്‍ വിതരണം ചെയ്തു. ഇതോടൊപ്പം സി.സി.റ്റി.വി ക്യാമറകളും നല്കി.  

Read More »

പരിസ്ഥിതി ദിനം ആചരിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വൃക്ഷത്തൈകള്‍ നട്ടും, വൃക്ഷങ്ങളെ ആദരിച്ചുമായിരുന്നു ചടങ്ങുകള്‍.  

Read More »

കോട്ടയത്തെ കല്‍പ്പക സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി.

സംസ്ഥാനത്തെ ആദ്യ സൂപ്പര്‍മാര്‍ക്കറ്റായ കോട്ടയത്തെ കല്‍പ്പക സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി. കടുത്ത സാമ്പത്തിക ബാധ്യതയാണ് ്ടച്ചുപൂട്ടാന്‍ കാരണം. വാടക കുടിശ്ശികയെ തുടര്‍ന്ന് വെള്ളിയാഴ്ച നഗരസഭാധികൃതര്‍ സൂപ്പര്‍മാര്‍ക്കറ്റ് അടച്ച സൂല്‍ വച്ചു.  

Read More »

ക്യാമറകള്‍ സ്ഥാപിക്കുന്നു.

മാലിന്യം വലിച്ചെറിയുന്നവരെ കെത്തുന്നതിനായി കോട്ടയം നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. ജൂണ്‍ മാസമാദ്യം ക്യാമറകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിക്കുമെന്ന് നഗരസഭാധ്യക്ഷ പി.ആര്‍.സോന പറഞ്ഞു.  

Read More »