KANJIRAPALLY

മൊബൈല്‍ അദാലത്ത് വാഹനം കാഞ്ഞിരപ്പളളി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി.

കേരള നിയമ സേവന അതോറിറ്റിയുടെ മൊബൈല്‍ അദാലത്ത് വാഹനം കാഞ്ഞിരപ്പളളി താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അമൃത റ്റി. ഫഌഗ് ഓഫ് ചെയ്തു. അദാലത്തിന്റെ ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ജയാ ശ്രീധര്‍ നിര്‍വ്വഹിച്ചു. ചിറക്കടവ് മണിമല പഞ്ചായത്തുകളിലായി 22 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ നാലെണ്ണം തീര്‍പ്പായി.  

Read More »

പ്രതിഭാ സംഗമം നടത്തി.

കാഞ്ഞിരപ്പളളി രൂപതയ്ക്ക് കീഴില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ പ്രതിഭാ സംഗമം നടത്തി. കാഞ്ഞിരപ്പളളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. എം.ജി.സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി.  

Read More »

സ്കൂള്‍ യൂണിഫോമുകള്‍ തയ്ക്കുന്ന തിരക്കിലാണ് തയ്യല്‍ക്കടകള്‍.

സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കേ, സ്കൂള്‍ യൂണിഫോമുകള്‍ തയ്ക്കുന്ന തിരക്കിലാണ് തയ്യല്‍ക്കടകള്‍. സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ യൂണിഫോം നിര്‍ബന്ധമാക്കിയതാണ് തയ്യല്‍ കടകളില്‍ തിരക്കേറാന്‍ കാരണം. അന്യ സംസ്ഥാന തൊഴിലാളികളെ വരെ ജോലിയ്ക്ക് നിര്‍ത്തിയാണ് പലരും തിരക്ക് നിയന്ത്രിക്കുന്നത്.  

Read More »

ആനിത്തോട്ടം പാലം

കാഞ്ഞിരപ്പളളി പഞ്ചായത്തിലെ മുക്കടവ്- ആനിത്തോട്ടം ചെക്ക് ഡാമിന്റെയും കോസ്‌വേയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. 43 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെയും, കോസ് വേയുടെയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ക്കാണ് പരിഹാരമാകുന്നത്.  

Read More »

മുണ്ടക്കയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.

മുണ്ടക്കയത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. ഇടുക്കി കമ്പംമെട്ട് സ്വദേശി കെ.കെ.സാജുവിനെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുളള വാഹന പരിശോധനയ്ക്കിടെയാണ് സാജുവിനെ പിടികൂടിയത്.  

Read More »

വിപണിയില്‍ മീനുകള്‍ക്ക് പൊളളുംവിലയാണ്.

കാലാവസ്ഥാ വ്യതിയാനത്തില്‍ മത്സ്യ ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ മീനുകള്‍ക്ക് പൊളളുംവിലയാണ്. മലയാളികള്‍ക്ക് പ്രിയങ്കരമായ പല മീനുകളും വിപണിയില്‍ കിട്ടാതായി. കടല്‍-കായല്‍ മത്സ്യങ്ങള്‍ കുറഞ്ഞതോടെ വളര്‍ത്തു മീനുകള്‍ക്കും ആവശ്യക്കാര്‍ വര്‍ധിച്ചു.  

Read More »

എം ജി കലോത്സവം : എറണാകുളത്തെ കോളേജുകൾ മുന്നിൽ

കോട്ടയത്തിന് ആവേശം പകർന്ന് എം ജി സർവ്വകാലശാല കലോത്സവത്തിന് തുടക്കം. വ്യാഴാഴ്ച വൈകുന്നേരം നടൻ ഹരിശ്രീ അശോകൻ ഉദ്‌ഘാടനം ചെയ്തു. വേദികളിൽ കാണികളുടെ നിറഞ്ഞ പങ്കാളിത്തമാണ് കാണാൻ സാധുക്കുന്നത്.

Read More »

പൊന്‍കുന്നത്ത് യുവതിയുടെ മാല പൊട്ടിച്ച രണ്ടംഗ സംഘം അറസ്റ്റില്‍

ബൈക്കില്‍ എത്തി പൊന്‍കുന്നത്ത് യുവതിയുടെ മാല പൊട്ടിച്ചു രക്ഷപെട്ട കേസില്‍ രണ്ടംഗ സംഘത്തെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തു. വെളളൂര്‍ പാറേപറമ്പില്‍ റെലിന്‍ ജോസഫ്, പാലക്കാട് പുതുക്കോട് കര്‍പ്പേട്ട്പറക്കുന്നില്‍ അബ്ദുള്‍ സലാം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 26 ന് രാത്രി ഒന്‍പതു മണിയോടെ പൊന്‍കുന്നം 20 ാം മൈലില്‍ ചായക്കട നടത്തുന്ന ഈറ്റയ്ക്കല്‍ പ്രസാദിന്റെ ഭാര്യ രാധാമണിയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചെടുത്ത കേസിലാണ് അറസ്റ്റ്.

Read More »

കോത്തല ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം ആറാട്ടോടെ സമാപിച്ചു

കോത്തല ഇളങ്കാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം ആറാട്ടോടെ സമാപിച്ചു. ആറാട്ട് എഴുന്നളളിപ്പിലും, ആറാട്ടിലും നിരവധി ഭക്തര്‍ പങ്കെടുത്തു.

Read More »