PONKUNNAM

രാഹുല്‍ ഗാന്ധിയേയും എന്‍ഡിഎ മുന്നണിയേയും കടന്നാക്രമിച്ച് സിപിഎം പിബി അംഗം സുഭാഷിണി അലി

മനുസ്മൃതിയും ആര്‍.എസ്.എസ് ഉം അല്ല രാജ്യത്തിന് വേണ്ടതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. പത്തനംതിട്ട എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുഭാഷിണി അലി. ബി.ജെ.പി ക്കെതിരെ പൊരുതുന്ന അമേഠിയിലെ വലിയ നേതാവ് ബി.ജെ.പി യില്ലാത്ത വയനാട്ടിലാണ് മത്സരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Read More »

രാഹുല്‍ ഗാന്ധിയെ തോല്പ്പിക്കാന്‍ ജനങ്ങള്‍ തയാറെടുത്തു : കൊടിയേരി ബാലകൃഷ്ണന്‍

രാഹുല്‍ ഗാന്ധിയെ തോല്പ്പിക്കാന്‍ ജനങ്ങള്‍ തയാറെടുത്തു കഴിഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. കാഞ്ഞിരപ്പള്ളിയില്‍ നടന്ന എല്‍.ഡി.എഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൊടിയേരി ബാലകൃഷ്ണന്‍.

Read More »

ആസ്വാദകമനം നിറച്ച് നങ്ങ്യാര്‍കൂത്ത് അവതരണം

പൊന്‍കുന്നം ജനകീയ വായനശാല വനിതാവേദി തായരങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ നങ്ങ്യാര്‍കൂത്ത് ആസ്വാദകരുടെ മനം നിറച്ചു. കാളിയ മര്‍ദ്ദനമാണ് അരങ്ങില്‍ അവതരിപ്പിച്

Read More »

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തന രഹിതം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിന്റെയും കാര്‍ഡിയോളജി ഐ.സി.യുവിന്റെയും പ്രവര്‍ത്തനം നിലച്ചിട്ട് 3 മാസത്തോളമായി. കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ സ്ഥലം മാറി പോയതാണ് പ്രവര്‍ത്തനങ്ങള്‍ താറുമാറാകാന്‍ കാരണം.

Read More »

അതിജീവനം ഹ്രസ്വചിത്ര പ്രദര്‍ശനത്തിന് തുടക്കം

ഇടതു സര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ചിരിക്കുന്ന അതിജീവനം ഹ്രസ്വചിത്ര പ്രദര്‍ശനത്തിന് തുടക്കമായി. കോട്ടയം സി.എം.എസ് കോളേജില്‍ ആരംഭിച്ച പ്രദര്‍ശനം സംവിധായകന്‍ പ്രിയാ നന്ദന്‍ ഉദ്ഘാടനം ചെയ്തു. സി.എം.എസ് കോളേജിലും തിരുനക്കരയിലുമായി 3 ദിവസങ്ങളിലായാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

Read More »

സാംസ്കാരിക യാത്രയ്ക്ക് പള്ളിക്കത്തോടില്‍ സ്വീകരണം നല്കി

സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സാംസ്കാരിക യാത്രയ്ക്ക് പള്ളിക്കത്തോടില്‍ സ്വീകരണം നല്കി. ഗാന്ധി രക്ത സാക്ഷിത്വ ദിനമായ ജനുവരി 30 ന് കാസര്‍ഗോഡു നിന്നുമാണ് സാംസ്കാരിക യാത്ര തുടങ്ങിയത്.  

Read More »

പൊന്‍കുന്നത്ത് മതില്‍ ഇടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു

പൊന്‍കുന്നം ശാന്തി ആശുപത്രിയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞു വീണ് രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചു. അന്യ സംസ്ഥാനക്കാരായ നിര്‍മ്മാണ തൊഴിലാളികളാണ് മരിച്ചത്.  മതില്‍ പൂര്‍ണ്ണമായും ഇവരുടെ ശരീരത്തിലേയ്ക്ക് പതിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞിരപ്പളളി താലൂക്കാശുപത്രിമോര്‍ച്ചറിയില്‍. പൊന്‍കുന്നം പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Read More »

കോട്ടയം ശാസ്ത്രി റോഡിലെ ഓട നവീകരണം വീണ്ടും മുടങ്ങി

കോട്ടയം ശാസ്ത്രി റോഡിലെ ഓട നവീകരണം വീണ്ടും മുടങ്ങി. നഗരത്തിലെ പ്രധാന ഓട കടന്നുപോവുന്നിടത്ത് കഴിഞ്ഞ മഴക്കാലത്ത് തടസ്സം നേരിട്ടതിനെ തുടര്‍ന്ന് സ്ഥലത്തെ വ്യാപാരികള്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് നഗരസഭ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരുന്നെങ്കിലും അതും ഇപ്പോള്‍ പാതിവഴിയില്‍ മുടങ്ങി.

Read More »